
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ഉണ്ണിമുകുന്ദന്‍ ചിത്രമാണ് ‘മാളികപ്പുറം’. എട്ടുവയസുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പൻ്റെയും കഥയാണ് ചിത്രം പറയുന്നത്. മാളികപ്പുറത്തമ്മയുടെ ചരിത്രം വിവരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. മാളികപ്പുറത്തിൻ്റെ ചരിത്രം മമ്മൂക്ക ഡബ് ചെയ്തപ്പോള്‍ കൂടെ നില്‍ക്കാനുള്ള ഭാഗ്യം കിട്ടിയതിൻ്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിംഗിള്‍ ടേക്കില്‍ തന്നെ ഫുള്‍ ഡയലോഗ് പറഞ്ഞിട്ട് ഓക്കെയല്ലേടാ എന്ന് മമ്മൂക്ക ചോദിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം:
മാളികപ്പുറത്തിൻ്റെ ചരിത്രം മമ്മൂക്ക ഡബ് ചെയ്തപ്പോള്‍ കൂടെ നില്‍ക്കാനുള്ള ഭാഗ്യം കിട്ടി, അതിനേക്കാള്‍ സന്തോഷം ഞാന്‍ എഴുതിയ ഡയലോഗ് മമ്മൂക്കയുടെ ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞു എന്നതാണ്, സിംഗിള്‍ ടേക്കില്‍ തന്നെ ഫുള്‍ ഡയലോഗ് പറഞ്ഞിട്ട് ഓക്കെയല്ലേടാ എന്ന് ചോദിച്ച നിമിഷം.
