വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യുന്നതല്ല; ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലാണ്: മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യുന്നതല്ല; ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലാണ്: മുഖ്യമന്ത്രി

മത വര്‍ഗീയ വാദികള്‍ ക്യാമ്പസുകളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ എസ്എഫ്‌ഐയുടെ പ്രാധാന്യം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യുന്നതല്ല. ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇത് എസ്. എഫ്. ഐ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ രംഗത്തും പ്രതിഭകളെ എസ്. എഫ്. ഐ സംഭാവന ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം കലാലയങ്ങളിലുണ്ടാകണം. വര്‍ഗീയ വാദികളുടെ കണ്ണില്‍ എസ്. എഫ്. ഐ ശത്രുക്കളായി മാറുന്നു എന്നും പിണറായി പറഞ്ഞു. സംഘടനയുടെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares