നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 60 ആം പിറന്നാള്‍; ആശംസകളുമായി സിനിമാ ലോകവും ആരാധകരും

  • Post category:entertainment
  • Reading time:1 min read
You are currently viewing നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 60 ആം പിറന്നാള്‍; ആശംസകളുമായി സിനിമാ ലോകവും ആരാധകരും

മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാള്‍. നാലു പതിറ്റാണ്ടായി നമ്മെ അതിശയിപ്പിക്കുന്ന മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കുകയാണ് സിനിമാ ലോകവും ആരാധകരൊന്നാകെയും.1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി ഇന്ന് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളായി മാറിയ മോഹന്‍ലാലിന്റെ നടന വൈഭവം ആരാധകരെ വര്‍ദ്ധിപ്പിച്ചതേയുള്ളൂ.

തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന് മഞ്ഞില്‍ വിരിഞ്ഞപൂക്കളിലൂടെ വില്ലനായും പിന്നീടങ്ങോട്ടുള്ള ഓരോ ചുവടും നായകനായും സൂപ്പര്‍താരമായും മോഹന്‍ലാലിനെ സിനിമാലോകം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
മലയാള സിനിമയുടെ സുവര്‍ണ്ണകാലമെന്ന് അടയാളപ്പെടുത്തുന്ന എണ്‍പതുകളിലും 90 കളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങള്‍ ലാലിലെ മഹാനടനെ കാണിച്ചുതന്നു.

തോളല്‍പ്പം ചെരിച്ച്, ഒരു ചെറുനോട്ടത്തില്‍പോലും ലാലിലെ നടനെ ആരാധകര്‍ ഹൃദയത്തില്‍ ഒപ്പിയെടുത്തു. മികച്ച നടനുള്ള രണ്ട് പുരസ്‌ക്കാരങ്ങളടക്കം നാലു ദേശീയ അവാര്‍ഡുകള്‍. 9 സംസ്ഥാന ബഹുമതികള്‍. പത്മശ്രീ. പത്മഭൂഷന്‍ എന്നിങ്ങനെ അദ്ദേഹം നേടിയെടുത്ത അംഗീകാരങ്ങളേറെ

മുന്നൂറിലേറെ വേഷങ്ങള്‍ പിന്നിട്ട് നാല്‍പതോളം വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അറുപതിന്‍റെ നിറവിലെത്തിയ പ്രിയനടനില്‍ നിന്നും ആരാധകര്‍ ഇനിയുമേറെ പ്രതീക്ഷിക്കുന്നു. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ദൃശ്യം 2 , സംവിധായകന്‍റെ റോളില്‍ ആദ്യമായി എത്തുന്ന ബാറോസ് ഇനിയുമുണ്ട്, മോഹന്‍ലാലെന്ന വിസ്മയത്തിന്‍റെ അഭിനയ മാന്ത്രികം.

0Shares