പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം; ചെലവിനായി 95 ലക്ഷം ആവശ്യപ്പെട്ട് ടൂറിസം ഡയറക്ടർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം; ചെലവിനായി 95 ലക്ഷം ആവശ്യപ്പെട്ട് ടൂറിസം ഡയറക്ടർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിൻ്റെ ചെലവിനായി 95 ലക്ഷം ആവശ്യപ്പെട്ട് ടൂറിസം ഡയറക്ടർ. ഈ തുക അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ പൊളിറ്റിക്കൽ വകുപ്പിന് ടൂറിസം ഡയറക്ടർ കത്ത് നൽകിയിട്ടുണ്ട്.

ഇതിൻ്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കണമെന്ന് പൊളിറ്റിക്കൽ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തിക വർഷം വി.വി.ഐ.പി സന്ദർശനത്തിനായി ടൂറിസം വകുപ്പിന് 75 ലക്ഷം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നിട്ടാണ് 95 ലക്ഷം വേണമെന്ന് ടൂറിസം ഡയറക്ടർ ആവശ്യപ്പെട്ടത്.

തുടർന്ന് പ്രധാനമന്ത്രി എത്തിയ 24 -ന് തന്നെ 30 ലക്ഷം കൊടുക്കാൻ ധനവകുപ്പ് ഉത്തരവിട്ടു. ചെലവുകൾ സംബന്ധിച്ച എല്ലാ രേഖകളും ഗവൺമെന്റിന് സമർപ്പിക്കണമെന്ന് ടൂറിസം ഡയറക്ടറോട് ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. എപ്രിൽ 24, 25 തിയ്യതികളിലായിരുന്നു പ്രധാനമന്ത്രി കേരളത്തിലെത്തിയത്.

0Shares