മോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒ.എൽ.എക്‌സിൽ വിൽപ്പനയ്ക്ക്; പരാതിയുമായി ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing മോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒ.എൽ.എക്‌സിൽ വിൽപ്പനയ്ക്ക്; പരാതിയുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം.പി ഓഫിസ് ഒ.എൽ.എക്‌സിൽ വിൽപ്പനയ്ക്ക്. 6500 സ്‌ക്വയർ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷം രൂപയ്ക്കാണ് വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തിയത്. നാല് മുറിയും നാല് ബാത്ത്റൂമും ഉണ്ടെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയിൽ നിന്നാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ പരാതിയുമായി ബി.ജെ.പിക്കാർ രംഗത്തെത്തിയതോടെ വിഷയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസിന്‍റെ ഫോട്ടോ പകർത്തിയ ആളെ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

നിലവിൽ പരസ്യം നീക്കം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണാസി എസ്.എസ്.പി അമിത് കുമാർ പതക് പറഞ്ഞു. വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എം.പി ഓഫീസ് സ്ഥിതി ചെയ്യുന്നത്.

0Shares