മലയാളികള്‍ക്കായി മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing മലയാളികള്‍ക്കായി മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

‘എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍’ മലയാളികള്‍ക്ക് വിഷു ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രിയുടെ വിഷു ആശംസകള്‍.

‘എല്ലാവര്‍ക്കും ആഹ്‌ളാദപൂര്‍ണമായ വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷയും ഊര്‍ജവും പ്രദാനംചെയ്യുന്നു. എല്ലാവര്‍ക്കും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെ’യെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് ഭീതിയിലായതിനാല്‍ ആഘോഷങ്ങളുടെ പകിട്ടില്ലാതെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മലയാളികള്‍ ഇത്തവണത്തെ വിഷുവിനെ വരവേറ്റത്. സമ്പല്‍ സമൃതിയുടെയും പ്രത്യാശയുടെയും മറ്റൊരു വിഷു ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികളടക്കമുള്ളവര്‍. പ്രളയം, നിപ്പ തുടങ്ങി എണ്ണമറ്റ പ്രതിസന്ധിയിലൂടെ കടന്ന് വന്ന മലയാളികള്‍ക്ക് ഈ പ്രതിസന്ധിയും തരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

0Shares