ലോക നേതാക്കളില്‍ ഒന്നാമനായി മോദി; ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കറിന്റെ പുതിയ സര്‍വേ ഫലം പുറത്ത്

  • Post category:national / news
  • Reading time:1 min read
You are currently viewing ലോക നേതാക്കളില്‍ ഒന്നാമനായി മോദി; ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കറിന്റെ പുതിയ സര്‍വേ ഫലം പുറത്ത്

ന്യൂയോര്‍ക്ക്: ജി-20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെ ലോക നേതാക്കള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

യു.എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇൻ്റെലിജൻസ് കമ്പനിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍ ‘ സര്‍വേയിലാണ് മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്.

22 ലോക നേതാക്കളുടെ പട്ടികയില്‍ 76 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേസമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.

പട്ടികയിലെ ആദ്യ പത്ത് നേതാക്കള്‍

  1. നരേന്ദ്ര മോദി (ഇന്ത്യ) – 76%, 2. അലെൻ ബെര്‍സെറ്റ് (സ്വിറ്റ്സര്‍ലൻഡ്) – 64%, 3. ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ (മെക്‌സിക്കോ) -61%, 4. ലൂല ഡ സില്‍വ (ബ്രസീല്‍) – 49 %, 5. ആൻ്റെണി ആല്‍ബനീസ് (ഓസ്ട്രേലിയ) – 48 %, 6. ജോര്‍ജിയ മെലോനി (ഇറ്റലി) – 42 %, 7. ജോ ബൈഡൻ (യു.എസ്) – 40 %, 8. പെഡ്രോ സാഞ്ചസ് (സ്‌പെയ്ൻ) – 39 %, 9. ലിയോ വരാദ്ക്കർ (അയര്‍ലൻഡ്) – 38 %, 10. ജസ്റ്റിൻ ട്രൂഡോ (കാനഡ) – 37 %
0Shares