മോദി-ഋഷി സുനക് ആദ്യ കൂടിക്കാഴ്ച നവംബറിലെ ജി-20 യോഗത്തില്‍; യു.എസ്- അമേരിക്കൻ പ്രസിഡന്റുമാരും പങ്കെടുക്കുന്നു

  • Post category:international / news
  • Reading time:1 min read
You are currently viewing മോദി-ഋഷി സുനക് ആദ്യ കൂടിക്കാഴ്ച നവംബറിലെ ജി-20 യോഗത്തില്‍; യു.എസ്- അമേരിക്കൻ പ്രസിഡന്റുമാരും പങ്കെടുക്കുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനകും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അടുത്തമാസം കൂടിക്കാഴ്ച നടത്തും. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കാനിരിക്കുന്ന ജി-20 യോഗമായിരിക്കും മോദി-സുനക് കൂടിക്കാഴ്ചക്ക് വേദിയാകുക.

നവംബര്‍ 15, 16 തിയതികളിലാണ് ജി-20 സമ്മേളനം നടക്കുക. പ്രധാനമന്ത്രിയായി ചുമതലയേറ്റ സുനകിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് മോദി സുനകിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തന്ത്രപരമായ ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമടക്കമുള്ള ലോക നേതാക്കള്‍ ജി-20 സമ്മേളനത്തിനെത്തുന്നുണ്ട്. ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെയും ആണവായുധ ഭീഷണികളുടെയും പശ്ചാത്തലത്തില്‍ ഇത്തവണത്തെ സമ്മേളനത്തിന് പ്രത്യേക പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

0Shares