സന്നിധാനം പി .ഒ; ഒന്‍പതു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി മിത്ര കുര്യന്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing സന്നിധാനം പി .ഒ; ഒന്‍പതു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി മിത്ര കുര്യന്‍

ഒന്‍പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മിത്ര കുര്യന്‍ സിനിമയില്‍ . ഗോകുല്‍ സുരേഷ്, തമിഴ് നടന്‍ യോഗി ബാബു , പ്രമോദ് ഷെട്ടി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്നിധാനം പി .ഒ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ഒരുകാലത്ത് മലയാളത്തിലെ നായിക മുഖമായിരുന്നു മിത്ര കുര്യന്‍. ഗുലുമാലില്‍ കുഞ്ചാക്കോ ബോബൻ്റെ നായികയായി അഭിനയിച്ച മിത്ര ബോഡിഗാര്‍ഡില്‍ ദിലീപിനും നയന്‍താരയ്ക്കും ഒപ്പം സേതുലക്ഷ്മി എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു.

ബോഡിഗാര്‍ഡ് കാവലന്‍ എന്ന പേരില്‍ തമിഴില്‍ എത്തിയപ്പോള്‍ വിജയ് ക്കും അസിനും ഒപ്പം അതേ വേഷം തന്നെ അവതരിപ്പിച്ചു.2014ല്‍ ഒരു കൊറിയന്‍ പടം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. സംഗീത സംവിധായകന്‍ വില്യം ഫ്രാന്‍സിസുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും മലയാളം, തമിഴ് സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

അതേസമയം പാന്‍ ഇന്ത്യന്‍ ചിത്രമായി ശബരിമല പശ്ചാത്തലമായി ഒരുങ്ങുന്ന സന്നിധാനം പി. ഒ രാജീവ്‌ വൈദ്യയാണ് സംവിധാനം ചെയ്യുന്നത്. യോഗി ബാബു അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ്. ഋതിക്, മേനക സുരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സര്‍വ്വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ്, വിവികെ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ മധു റാവു, ഷബീര്‍ പത്താന്‍, വി. വിവേകാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

0Shares