
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനുമതി തേടിയിരുന്നുവെന്ന വാദം ഡൽഹി ഹൈക്കോടതി തള്ളി. നിയമത്തിന് നുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സമ്മതം അനുമതിയായി കണക്കാക്കാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.
ഇതോടൊപ്പം പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്ന് വരുത്തി തീര്‍ക്കാന്‍ യുവാവ് ആധാര്‍ കാര്‍ഡ് തിരുത്താന്‍ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്നും കോടതി പറഞ്ഞു. കൂടാതെ 23കാരനായ യുവാവ് വിവാഹിതനുമാണ്. ജാമ്യം നിഷേധിക്കാന്‍ ഇതുതന്നെ ഒരു കാരണമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിൽ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നത്.
