
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ. കൊൽക്കത്തയിലെ ഹരിവേദ്പൂർ പ്രദേശത്താണ് സംഭവം. പോക്‌സോ നിയമപ്രകാരമാണ് അമ്മയ്ക്കും മകനുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇരയായ പെൺകുട്ടിയും പ്രതിയായ സ്ത്രീയും ഒരുമിച്ച് ബ്യൂട്ടീഷൻ കോഴ്‌സ് ചെയ്യുകയായിരുന്നു. പെൺകുട്ടിയെ സ്ത്രീയാണ് അവരുടെ താമസസ്ഥലത്തേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ കുട്ടിക്ക് ഇവർ മയക്കുമരുന്ന് കലർന്ന ഭക്ഷണം നൽകി.

ഇതിന് പിന്നാലെ പ്രതിയായ മകൻ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഒക്ടോബറിലാണ് കേസിനാപ്ദമായ സംഭവം നടക്കുന്നത്. മയക്കുമരുന്ന് അടങ്ങിയ ഭക്ഷണം നൽകി ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനമെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയ്ക്ക് ആദ്യം പോലീസിൽ പരാതി നൽകാൻ ഭയമായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പരാതി നൽകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
