വർക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബന്ധുവായ 45കാരൻ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വർക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബന്ധുവായ 45കാരൻ അറസ്റ്റില്‍

വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ആയിരൂര്‍ സ്വദേശി മനോജാണ് പോലീസിന്‍റെ പിടിയിലായത്.
കൂലിപ്പണിക്ക് പോകുന്ന ഇയാള്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങള്‍ നല്‍കിയാണ് സ്വന്തം വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസമാണ് ആദ്യമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം പലദിവസങ്ങളിലും പീഡനം ആവര്‍ത്തിച്ചു വരികയായിരുന്നു. ചൈല്‍ഡ് ലൈനിന്‍റെ പരാതിയെ തുടര്‍ന്നാണ് പോക്‌സോ നിയമ പ്രകാരം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

0Shares