ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്ട മനസ്; ഞാന്‍ പറഞ്ഞത് അവിടെ തന്നെയുണ്ട്, രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്ന നികൃഷ്ട മനസ്; ഞാന്‍ പറഞ്ഞത് അവിടെ തന്നെയുണ്ട്, രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

കൊല്ലത്ത് യുവ ഡോക്ടര്‍ മരിച്ച സംഭവത്തിലെ തൻ്റെ പ്രതികരണത്തെ വളച്ചൊടിച്ച് വിവാദമാക്കിയതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഫേസ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി പ്രതികരണം അറിയിച്ചത്. കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് എക്സ്‌പീരിയൻസ് ഇല്ലായിരുന്നുവെന്നും അതിനാല്‍ ആക്രമണം ഉണ്ടായപ്പോള്‍ തടയാനായില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെപ്പോലും വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് പ്രതിപക്ഷവും മാധ്യമങ്ങളും അവരുടെ തലപ്പത്തിരിക്കുന്നവരും ഓര്‍ക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ആശുപത്രിയില്‍ ആ സമയത്ത് ഉണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ പങ്കുവെച്ചത്. ഇത്തരമൊരു ദുരന്തത്തെ കുറിച്ച് ഇങ്ങനെ ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താനെന്ന് തന്നെ നന്നായി അറിയാവുന്നവര്‍ക്കെല്ലാം അറിയാം. മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി വീണാ ജോര്‍ജിൻ്റെ ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം:

പോലീസ് എയ്‌ഡ്‌ പോസ്റ്റ് ഒക്കെ ഉള്ള ഹോസ്‌പിറ്റലാണ്. പോലീസ് കൊണ്ടുവന്ന പ്രതിയാണല്ലോ. അവിടെ സി.എം.ഒ ഒക്കെ ഉണ്ടായിരുന്നു. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ മോള്‍ ഒരു ഹൗസ് സര്‍ജന്‍ ആണ്. അത്ര എക്‌സ്‌പീരിയന്‍സഡ് അല്ല. അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണം ഉണ്ടായപ്പോള്‍ ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അവിടെ നിന്ന് അറിയിച്ചിട്ടുള്ള വിവരം. അങ്ങനെ വളരെ വിഷമകരമായിട്ടുള്ള ഒരു സംഭവമാണ്. ‘
കൊല്ലത്ത് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ എൻ്റെ വാക്കുകള്‍ ഇതാണ്. ഈ സംഭവത്തെക്കുറിച്ച് അവിടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്.
ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ അവിടെ തന്നെയുണ്ട്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല ഞാനെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. വിശദീകരണത്തിനുള്ള സമയമല്ല ഇത്. എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം.

0Shares