
നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻ.സി.പിയിൽ രാജി. സംസ്ഥാന നിർവാഹക സമിതി അംഗമായ പി.എസ് പ്രകാശനാണ് പാര്‍ട്ടിയിൽ നിന്നും രാജിവച്ചത്. യു.ഡി.എഫ് പ്രവേശനം നേടിയ മാണി സി. കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പാർട്ടി വിട്ട ശേഷം പ്രകാശൻ വ്യക്തമാക്കി.

കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എൻ.സി.പിയിലെ എ.കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകൾ ഉയര്‍ന്നിരുന്നു. ‘എല്‍.ഡി.എഫ് വരണം. അതിന് എ. കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലക്കെട്ട്. കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു. ശശീന്ദ്രന്‍റെ ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എൻ.സി.പി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്.
