ഉപരിപഠനം തടസ്സപ്പെടില്ല, ടി.സി വൈകുന്നത് കൊണ്ട്; സർവകലാ ശാലകൾക്ക് അടിയന്തര നിർദേശം നൽകി മന്ത്രി ആർ.ബിന്ദു

You are currently viewing ഉപരിപഠനം തടസ്സപ്പെടില്ല, ടി.സി വൈകുന്നത് കൊണ്ട്; സർവകലാ ശാലകൾക്ക് അടിയന്തര നിർദേശം നൽകി മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: വിദ്യാർഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) സമർപ്പിക്കുന്നതിൽ സാവകാശം നൽകണമെന്ന് സർവകലാ ശാലകൾക്ക് നിർദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. വിദ്യാർഥികൾക്ക് ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയംവരെ ടി.സി സമർപ്പിക്കാൻ സാവകാശം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി സർവകലാ ശാലകൾക്ക് നിർദേശം നൽകി.

ഡിപ്ലോമ ഇൻ എലമെൻ്റെറി എഡ്യൂക്കേഷൻ, ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകളുടെ അവസാന സെമസ്റ്ററിലോ അവസാന വർഷത്തിലോ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് കോഴ്‌സ് പൂർത്തിയായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നു. ഇതുമൂലം വിവിധ കോഴ്‌സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സ‍ർവകലാ ശാലകൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

0Shares