
മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തെക്കെന്നോ വടക്കെന്നോ ഭേദമില്ലാതെ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ അഞ്ച് വർഷത്തിനിടയിൽ കിഫ്ബിയിലൂടെ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ അടിസ്ഥാനസൗകര്യ വികസനത്തിൽ അഭൂതപൂർവ്വമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. ഇതിന്‍റെ ഭാഗമാണ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം. നിലവിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വിവിധ വകുപ്പുകളുടെ താലൂക്ക് തല ഓഫീസുകൾ വന്നു കഴിഞ്ഞു. മറ്റ് ഓഫീസുകൾ കൂടി വൈകാതെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

എം. രാജഗോപാലൻ എം.എൽ.എ ചടങ്ങില്‍ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അഡീഷണൽ സെക്രട്ടറി കെ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജു കട്ടക്കയം, ജെയിംസ് പന്തമാക്കൽ, ഗിരിജാ മോഹൻ, പി. ശ്രീജ, പ്രസന്ന പ്രസാദ്, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെമ്പർ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി രേഖ, ഷോബി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ. വിനു, ചീഫ് എൻജിനീയർ കെ പി കൃഷ്ണകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ, അപ്പുക്കുട്ടൻ, എ. അബൂബക്കർ, കെ.എസ്. കുര്യാക്കോസ്, ഹരീഷ് പി. നായർ, എ.സി. ലത്തീഫ്, ബിജു തുളുശ്ശേരി, വി. കുഞ്ഞിക്കണ്ണൻ, ജെറ്റോ ജോസഫ്, പി.ടി. നന്ദകുമാർ, ആന്റക്‌സ് ജോസഫ്, മോഹനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ ജിമ്മി എടപ്പാടിയിൽ, കെ.പി. താഷ്മർ, വെള്ളരിക്കുണ്ട് വികസനസമിതി പ്രതിനിധി ബാബു കോഹിന്നൂർ എന്നിവർ സംസാരിച്ചു.
സിവിൽ സ്റ്റേഷന് സ്ഥലം വിട്ടുനൽകിയ കാട്ടാന ഉണ്ണികൃഷ്ണൻ, നാരായണിയമ്മ, അഡ്വ. ആൻറണി മാളിയേക്കൽ, സിൽബി മാത്യു എന്നിവരെയും കരാറുകാരൻ ടി. പി പ്രകാശനെയും ചടങ്ങിൽ ആദരിച്ചു. എ.ഡി.എം അതുൽ എസ് നാഥ് സ്വാഗതവും താലൂക്ക് തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
