
ലോക്ക്ഡൗണിന് ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന് സര്‍ക്കാരിനോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു . ബസ് ചാര്‍ജ് 100 ശതമാനം വര്‍ദ്ധിപ്പിക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്. ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ അടക്കം ഉന്നതതലയോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. നിലവിലെ മിനിമം ചാര്‍ജ് എട്ടുരൂപയാണ്. ഇത് 12 രൂപയോ, 15 രൂപയോ ആക്കി ഉയര്‍ത്തണം.

തൊട്ടടുത്ത ചാര്‍ജായ 10 രൂപ, 20 രൂപയാക്കണം. ഇങ്ങനെ ശേഷിക്കുന്ന നിരക്കുകള്‍ ഇരട്ടിയായി തന്നെ ഉയര്‍ത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് ബസ് ഓടിക്കുമ്പോള്‍ നിരക്ക് ഇരട്ടിയാക്കാതെ നിര്‍വാഹമില്ലെന്ന് ഗതാഗത വകുപ്പ് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രം സര്‍വീസ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
