കല്ലിങ്കൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ വാർഷിക ആഘോഷവും മിനി ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും യാത്രയപ്പും നടന്നു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing കല്ലിങ്കൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ വാർഷിക ആഘോഷവും മിനി ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും യാത്രയപ്പും നടന്നു

കാഞ്ഞങ്ങാട്: ചിത്താരി പൊയ്യക്കര കല്ലിങ്കാൽ ഗവൺമെന്റ് എൽ.പി സ്കൂൾ വാർഷിക ആഘോഷവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ മിനി ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നടന്നു. സർവീസിൽനിന്ന് വിരമിക്കുന്ന പി വസന്ത ടീച്ചർക്കുള്ള യാത്രയയപ്പ് ചടങ്ങിൽ നൽകി. വാർഷിക ആഘോഷത്തിൻ്റെയും മിനി ചിൽഡ്രൻസ് പാർക്കിൻ്റെയും യാത്രയയപ്പ് സമ്മേളനത്തിൻ്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു.

സർവീസിൽ നിന്ന് വിരമിക്കുന്ന വസന്ത ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. പത്തൊമ്പതാം വാർഡ് മെമ്പർ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.ജി. പുഷ്പ, എ. ദാമോദരൻ, ലക്ഷ്മി തമ്പാൻ, മുൻ വാർഡ് മെമ്പർ കെ. ഗംഗാധരൻ, എസ്.എം.സി ചെയർമാൻ ടി.വി. ശ്രീധരൻ, മദർ പ്രസിഡണ്ട് മഹിമ, വൈസ് പ്രസിഡണ്ട് സി.പി. രമ്യ, ചിത്താരി ബാങ്ക് ഡയറക്ടർ കെ രവി, മുൻ പി.ടി.എ പ്രസിഡണ്ട് എം. ഗംഗാധരൻ, കെ. ദിലീപ്, ശില്പി കലാകായികേന്ദ്രം പ്രതിനിധി രാജേഷ് മീത്തൽ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പി വസന്ത ടീച്ചർ മറുമൊഴി ഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.സന്തോഷ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ.വി. അഖില നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

0Shares