വിടവാങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടൻ റിസബാവ

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വിടവാങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടൻ റിസബാവ

മലയാളത്തിന്‍റെ പ്രിയനടൻ റിസബാവ അന്തരിച്ചു. വ്യക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 55 വയസായിരുന്നു. മലയാള സിനിമയിൽ ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നടനായിരുന്നു റിസബാവ. ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലേക്ക് ചുവട് മാറ്റുകയായിരുന്നു.

ആദ്യകാലത്ത് വില്ലൻ വേഷങ്ങളിൽ പ്രത്യേക്ഷപ്പെട്ട റിസബാവ പിന്നീട് സ്വഭാവനടൻ എന്ന നിലയിലേക്ക് മാറുകയും ചെയ്തു. ജോൺ ഹോനായി എന്ന മലയാളത്തിലെ എക്കാലത്തെയും സറ്റെലിഷ് വില്ലനെ അവതരിപ്പിച്ച താരം മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി , മുകേഷ്, ജയറാം, ദിലീപ് തുടങ്ങിയവരുടെ ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു.

150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് രംഗത്തും സജീവമായിരുന്നു. ‘കർമ്മയോഗി’ എന്ന സിനിമയുടെ ഡബ്ബിങിന് 2011ൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിരുന്നു. അനിയൻ ബാവ ചേട്ടൻ ബാവ, ചമ്പക്കുളം തച്ചൻ, ഡോക്ടർ പശുപതി, ഫസ്റ്റ് ബെൽ, ഭൂതകണ്ണാടി, ഇൻ ഹരിഹർ നഗർ, പോക്കിരി രാജ എന്നിവയാണ് പ്രധാന സിനിമകൾ.

0Shares