
നീലേശ്വരം/ കാസർകോട്: നീലേശ്വരം രാജാസ് ഹൈസ്‌കൂൾ 2000 വർഷ എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥി സംഘടനയായ മില്ലേനിയം രാജാസ് -2000 ബാച്ച് സൗഹൃദ യാത്രയും അനുമോദനവും സംഘടിപ്പിച്ചു.

പഠനകാല ഓർമ്മകൾ പങ്കുവെച്ചും സൗഹൃദങ്ങൾ പുതുക്കിയും ഹൗസ് ബോട്ടിൽ സംഘടിപ്പിച്ച സൗഹൃദ യാത്രയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സഹപാഠികളെയും കുടുംബാഗങ്ങളെയും സംഘടന അനുമോദിച്ചു.

യാത്രയുടെ ഭാഗമായി വിവിധ കാലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. സംഘടന പ്രസിഡണ്ട് വിനീഷ് തലക്കാട്ട്, സെക്രട്ടറി ഡിജിത്ത് പി.വി, ട്രഷറർ സിന്ധു പ്രമോദ്, ഭാരവാഹികളായ ശാന്തി, രാഗേഷ്.എൻ, ശാലിനി, ജിജുകുമാർ, എന്നിവർ നേതൃത്വം നൽകി.
