
2021-ൽ ലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വനിതയായി മിഷേൽ ഒബാമ. യു. കെ ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ യൂഗോവ് ആണ് പട്ടിക പുറത്തുവിട്ടത്. അമേരിക്കയുടെ മുൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്ക് പിന്നാലെ ഹോളിവുഡ് താരം ആഞ്ജലീന ജോളി, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, അവതാരക ഓപ്ര വിൻഫ്രി, നടി സ്കാർലറ്റ് ജോൺസൺ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

ആദ്യ പത്തിൽ ഇന്ത്യൻ സാന്നിധ്യമെന്ന നിലയിൽ നടി പ്രിയങ്ക ചോപ്രയും പട്ടികയിലുണ്ട്. പട്ടികയിൽ പത്താം സ്ഥാനത്താണ് താരം. ഹോളിവുഡ് താരം എമ്മ വാട്‌സൺ, അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി എന്നിവരാണ് ആദ്യ പത്തിലെ മറ്റ് വനിതകൾ.
അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവര്‍ 11, 12 സ്ഥാനങ്ങളിലാണ്. യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബേര്‍ഗ് 15ാം സ്ഥാനത്തും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ 20ാം സ്ഥാനത്തുമാണ്.
