
ഗായകന്‍ എം. ജി ശ്രീകുമാറിന്‍റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്. യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന പരാതിയിലാണ് പാറളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചേര്‍പ്പ് പോലീസ് കേസെടുത്തത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ നടന്ന സംഗീത റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ യൂട്യൂബ് ചാനല്‍ മുഖേന പ്രചരിപ്പിച്ചത്.

ഇതിന്‍റെ ഭാഗമായി മത്സരാര്‍ത്ഥികളില്‍ ഒരാളായ കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിലും ഇവര്‍ പോയി. എന്നാല്‍ രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് പറഞ്ഞതോടെ ഇവര്‍ വിഡിയോ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു.
എന്നാല്‍ ആദ്യത്തെ വിഡിയോ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിഡിയോയിലൂടെ ഇവര്‍ ചെയ്തതെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ എം.ജി ശ്രീകുമാര്‍ പറഞ്ഞത്. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത്.
