തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ പ്രസിഡണ്ടും വ്യാപാരിയുമായിരുന്ന കെ.മഹമൂദ് ഹാജി അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്‌ജലി

You are currently viewing തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ പ്രസിഡണ്ടും വ്യാപാരിയുമായിരുന്ന കെ.മഹമൂദ് ഹാജി അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്‌ജലി

തളങ്കര / കാസർകോട്: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ പ്രസിഡണ്ടും മംഗലാപുരത്തെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന തളങ്കര കടവത്തെ കെ.മഹമൂദ് ഹാജി (77) അന്തരിച്ചു. മുസ്ലിംലീഗ് തളങ്കര കടവത്ത് വാര്‍ഡ് പ്രസിഡണ്ടും മുഹ്‌യുദ്ദീന്‍ മസ്‌ജിദ്‌ കമ്മിറ്റി പ്രസിഡണ്ടുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. തളങ്കരയിലെ അറിയപ്പെടുന്ന നാളികേര വ്യാപാരിയായിരുന്നു.

കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ പരേതനായ കെ.കെ പുറം അബ്ബാസിൻ്റെയും തളങ്കര റുഖിയാബിയുടേയും മകനാണ്. ആസിയുമ്മ ഭാര്യയാണ്. മുഹമ്മദ് റാഫി (എഞ്ചിനീയര്‍, ദുബായ്), സറീന, സാജിദ (എഞ്ചിനീയര്‍- സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഗുണ്ടൂര്‍) മക്കളാണ്. അബ്ദുല്ലക്കുഞ്ഞി ബെണ്ടിച്ചാല്‍, എഞ്ചിനീയര്‍ സിറാജ് അഹമദ് ഗുണ്ടൂര്‍, എഞ്ചിനീയര്‍ ഷബീന മരുമക്കളാണ്. അബ്ദുല്‍ ജലീല്‍ (റിട്ട. സിണ്ടിക്കേറ്റ് ബാങ്ക് മാനേജര്‍), അബ്ദുല്‍ ബഷീര്‍ (മുന്‍ കോണ്‍ട്രാക്ടര്‍), ഉമ്മാലിയുമ്മ (വിട്‌ള, പുത്തൂര്‍), പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞിബി കോട്ടിക്കുളം എന്നിവർ സഹോദരങ്ങളാണ്.

0Shares