ശാന്തിയുടെ ഓർമയിൽ ഇരുപതാം വിവാഹ വാര്‍ഷികം; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം: ബിജിപാല്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ശാന്തിയുടെ ഓർമയിൽ ഇരുപതാം വിവാഹ വാര്‍ഷികം; ഞങ്ങളുടെ സംയോഗം, ഞങ്ങളെന്ന സംഗീതം:  ബിജിപാല്‍

ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയോടുളള കടുത്ത പ്രണയം ശക്തമായ വാക്കുകളിലൂടെ വീണ്ടും പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന്‍ ബിജിപാല്‍. ഭാര്യയുടെ ഓര്‍മകളെ കവിതയായും സംഗീതമായും നൃത്തമായും ആവിഷ്‌ക്കരിക്കുകയാണ് മലയാളത്തിൻ്റെ പ്രിയ സംഗീത സംവിധായകന്‍. ശാന്തിയ്ക്കൊപ്പമുളള ചിത്രത്തിനൊപ്പമായിരുന്നു ഹൃദയ സ്പര്‍ശിയായ വരികള്‍ അദ്ദേഹം കുറിച്ചത്.

“രണ്ട് ദശാബ്ധങ്ങള്‍ക്ക് മുമ്പൊരു ഇന്നിലാണ് ഞങ്ങള്‍ ഒന്നെന്നറിഞ്ഞത്. ഞങ്ങളുടെ സംയോഗം… ഞങ്ങളെന്ന സംഗീതം..”, ബിജിപാല്‍ കുറിച്ചു. 2002 ജൂണ്‍ 21 നായിരുന്നു ഇരുവരുടേയും വിവാഹം. 36 മത്തെ വയസിലാണ് ബിജിപാലിനേയും രണ്ട് മക്കളേയും വിട്ട് ശാന്തി ലോകത്തോട് വിടപറയുന്നത്. 2017ല്‍ ബ്രെയിന്‍ ഹെമറേജിനെ തുടര്‍ന്നായിരുന്നു അന്ത്യം.

കൊച്ചി വെണ്ണലയിലായിരുന്നു ബിജിബാലും കുടുംബവും താമസിച്ചിരുന്നത്. നർത്തകിയായിരുന്ന ശാന്തി വീട്ടിൽ കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നു. ബിജിബാൽ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്​’ എന്ന പാട്ടി​ൻ്റെ വിഡിയോയിൽ ശാന്തി പാടി അഭിനയിച്ചിട്ടുണ്ട്​. ബിജിബാലി​ൻ്റെ സംഗീതത്തിൽ ‘സകലദേവ നുതെ’ എന്ന ആൽബവും പുറത്തിറക്കിയിരുന്നു. ദേവ്​ദത്ത്​, ദയ എന്നിവരാണ്​ മക്കൾ. ഇളയ മകൾ ​ദയ കുഞ്ഞിരാമായണം, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്‌.

0Shares