
സിസ്റ്റര്‍ ലിനി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധിച്ച് മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ നമുക്ക് കരുത്തേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഴുവന്‍ മാതൃകയാണ് ലിനിയെന്നും തന്‍റെ ഫെയ്‌സ്ബുക്കിലൂടെ മുഖ്യമന്ത്രി കുറിച്ചു. കോവിഡിനെതിരെ ലോകമൊന്നടങ്കം പോരാടുമ്പോള്‍ അതിലെ മുന്നണിപോരാളികളാണ് നഴ്‌സുമാര്‍. ഇതുപോലെയൊരു ദുരന്തകാലത്താണ് ലിനിയെ കേരളത്തിന് നഷ്ടമാകുന്നത്.
മാരകമായ നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താന്‍ പരിചരിച്ച രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. 2018 മെയ് 21നായിരുന്നു അവര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. മുഖ്യമന്ത്രി പറയുന്നു.
