അമേരിക്കയില്‍ ട്രംപ് പോയി; ഇന്ത്യയില്‍ ബി.ജെ.പിയുടെ അവസ്ഥയും അത് തന്നെ: മെഹബൂബ മുഫ്തി

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കയില്‍ ട്രംപ് പോയി; ഇന്ത്യയില്‍ ബി.ജെ.പിയുടെ അവസ്ഥയും അത് തന്നെ: മെഹബൂബ മുഫ്തി

ബി.ജെ.പിയെ രൂക്ഷമായി പരിഹസിച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ‘അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബി.ജെ.പിക്കും ഇതുതന്നെ സംഭവിക്കും. ഇന്ന് ബി.ജെ.പിയുടെ സമയമാണ്. നാളെ നമ്മുടെ സമയം വരും. ട്രംപിന്‍റെ അവസ്ഥയാവും ബി.ജെ.പിക്കും’ മെഹ്ബൂബ പറഞ്ഞു.

കാശ്മീരിലെ ജനങ്ങളില്‍ നിന്ന് ഭൂമിയും തൊഴിലവസരങ്ങളും കവര്‍ന്നെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. ജമ്മു കാശ്മീരിനെ ബി.ജെ.പി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. പുറത്തുള്ളവരെയെല്ലാം ക്ഷണിച്ചിരിക്കുന്നു. ജമ്മു കാശ്മീരിന്‍റെ പതാക അവര്‍ എടുത്തുമാറ്റി. എന്നാല്‍ പണ്ഡിറ്റുകളുടെ കാര്യം എന്തായി ? വലിയ വാഗ്ദാനങ്ങളാണ് ബി.ജെ.പി അവര്‍ക്ക് നല്‍കിയിരുന്നത്. കാശ്മീരിലെ യുവാക്കള്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നു. ആയുധം എടുക്കുകയല്ലാതെ അവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയുന്നില്ല.

ഭീകര സംഘടനകളുടെ റിക്രൂട്ട്മെന്റ് വര്‍ദ്ധിച്ചിരിക്കുന്നു. മറ്റു സംസ്ഥാനക്കാര്‍ക്കാണ് കാശ്മീരില്‍ ജോലി ലഭിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ അംബേദ്കറുടെ ഭരണഘടനയേയും ദുരുപയോഗപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.

0Shares