
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്‌തതിൽ രാജ്യ വ്യാപക പ്രതിഷേധം. ഇ.ഡി നടപടിക്കെതിരായ അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി വെള്ളിയാഴ്‌ച സുപ്രിം കോടതി പരിഗണിക്കുന്നു.
അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എ.എ.പി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കെജ്രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. ഡൽഹി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനണ്ട് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചതിന് പിന്നാലെ ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്. ജയിലില്‍ അടച്ചാലും കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നുമാണ് ആംആദ്‌മിയുടെ നിലപാട്.
ജയിലിൽ കിടന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പിയും വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് ഇ.ഡി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തത്.
