ചികിത്സയിലുള്ള നടന്‍ ഇന്നസെന്റിൻ്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ചികിത്സയിലുള്ള നടന്‍ ഇന്നസെന്റിൻ്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുന്‍ എം.പിയുമായ ഇന്നസെന്റിൻ്റെ ആരോഗ്യനില ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ ഇക്കാര്യം അറിയിച്ചത്.

അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം നിലവില്‍ എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) ചികിത്സയിലാണ്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്.

രക്തത്തിൻ്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്‌സിജൻ്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും.

0Shares