പോലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതം; വഞ്ചനാ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എം. സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പോലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതം; വഞ്ചനാ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എം. സി കമറുദ്ദീന്‍ ഹൈക്കോടതിയില്‍

ജ്വല്ലറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസ് ആണെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറിയിച്ചു.

പോലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി. ഹര്‍ജി ഈമാസം 27ന് കേസ് കോടതി വീണ്ടും പരിഗണിക്കും. നിലവില്‍ 85ല്‍ അധികം പരാതികളിലാണ് പോലീസ് കമറുദ്ദീനിനെതിരെ കേസ് എടുത്തിട്ടുള്ളത്.

0Shares