
കരൂർ: ബസില്‍ വെച്ച് സുഹൃത്തിൻ്റെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച എം.ബി.എ വിദ്യാര്‍ത്ഥി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ട്രിച്ചി ജില്ലക്കാരനായ എ.അണ്ണാമലൈയാണ് സുഹൃത്തിൻ്റെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ചത്. പുലിയൂരിലെ ഒരു കോളേജിലെ ഒന്നാം വര്‍ഷ എം.ബി.എ വിദ്യാര്‍ത്ഥിയാണ് അണ്ണാമലൈ.

പി.നിതീഷ് കുമാര്‍ എന്ന 20കാരനെയാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്. നിതീഷ് ഇപ്പോള്‍ ചികിത്സയിലാണ്. അണ്ണാമലൈ പഠിക്കുന്ന അതേ കോളേജിലെ മൂന്നാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് നിതീഷ്.
ഒരേ ബസ്സിലാണ് ഇരുവരും എന്നും യാത്ര ചെയ്‌തിരുന്നത്. എന്നാൽ കുറച്ച് ദിവസം മുമ്പ് മുതൽ നിതീഷ് അണ്ണാമലൈയോടെ സംസാരിക്കാതെയായി. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് നിതീഷിനെ ആക്രമിക്കാന്‍ അണ്ണാമലൈയെ പ്രേരിപ്പിച്ചത്.
