ചേറാണ് ചോറ് ; പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing ചേറാണ് ചോറ് ; പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മഴപ്പൊലിമ സംഘടിപ്പിച്ചു

കാസർകോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡ് എ. ഡി. എസിൻ്റെ നേതൃത്വത്തില്‍ മഴപ്പൊലിമ’ സംഘടിപ്പിച്ചു. ചേറാണ് ചോറ് എന്ന സന്ദേശവുമായി കല്ല്യോട്ട് കേലടുക്കം പാടത്തില്‍ നടന്ന കാര്‍ഷിക നടീല്‍ ഉത്സവം പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രതീഷ് രാഘവന്‍ അധ്യക്ഷത വഹിച്ചു.

ജില്ലയില്‍ നെല്ല് കൃഷി പ്രോത്സാഹിപ്പിക്കാനായി നടത്തിവരുന്ന പദ്ധതിയാണ് മഴപ്പൊലിമ. തരിശു ഭൂമി കൃഷി യോഗ്യമാക്കുക, യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.

പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എ. കാര്‍ത്ത്യായനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് ബാബുരാജ്, പഞ്ചായത്ത് മെമ്പര്‍മാരായ ടി. വി അശോകന്‍, ടി രാമകൃഷ്ണന്‍ നടുവില്‍ വീട്, ടി. അംബിക തന്നിതോട്, പാടശേഖര സമിതി സെക്രട്ടറി ബാലകൃഷ്ണന്‍, ജെ. എല്‍. സി. മെമ്പര്‍ രതി, ആഗസ്റ്റിന്‍ കാഞ്ഞിരടുക്കം, രാജീവ്ജി ക്ലബ് പ്രസിഡന്റ് അജേഷ്, ശ്രീരാജ് കല്ല്യോട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സി. ഡി. എസ്. മെമ്പര്‍ റീന സ്വാഗതവും, എ. ഡി. എസ് മെമ്പര്‍ ആശ നന്ദിയും പറഞ്ഞു.

0Shares