കോവിഡ്‌ പ്രതിസന്ധി: മാവിനകട്ട ശിഹാബ്‌ തങ്ങൾ കെയർ റംസാൻ റിലീഫ് പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ്‌ പ്രതിസന്ധി:  മാവിനകട്ട ശിഹാബ്‌ തങ്ങൾ കെയർ റംസാൻ റിലീഫ് പെരുന്നാൾ കിറ്റ്‌ വിതരണം നടത്തി

ചെങ്കള/ കാസര്‍കോട് : മാവിനകട്ട ശിഹാബ്‌ തങ്ങൾ കെയർ, ഗ്രീൻ 14യുടെ സഹകരണത്തോടെ റംസാൻ റിലീഫിന്‍റെ ഭാഗമായി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധി കാരണം ബുദ്ധിമുട്ടനുഭവപ്പെടുന്ന സമീപ പ്രദേശങ്ങളിലെ നൂറ്റി അമ്പത് കുടുംബങ്ങൾക്കാണ്‌ വിഭവ സമൃദ്ധമായ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തത്‌. സാമൂഹ്യ പ്രവർത്തകൻ പി. ഡി. എ റഹ്മാൻ കിറ്റ് വിതരണോദ്ഘാടനം നടത്തി.

ബി.എൻ അബ്ദുല്ല അധ്യക്ഷത ‘ വഹിച്ചു. മുഹമ്മദ് കുഞ്ഞി കരോടി, എൻ. കെ ഹസ്സൻ കുഞ്ഞി ഹാജി, എൻ. പി അബൂബക്കർ, സീതി കുഞ്ഞി, എസ്. കെ ബഷീർ , എൻ. എസ് റഹ്മാൻ, മിദ്ലാജ്, നവാസ് ടി.കെ, സബ്രാസ്‌ മാവിനകട്ട, അഷറഫ്‌ എൻ പി, ദിൽഷാദ്‌ വാച്ച്‌ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

0Shares