മാത്യു കുഴൽനാടൻ ഭൂമി കയ്യേറി; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മാത്യു കുഴൽനാടൻ ഭൂമി കയ്യേറി; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം

മാത്യു കുഴൽനാടൻ എം.എൽ.എ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടൻ്റെ പക്കലുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്.സർക്കാർ ഭൂമി കണ്ടെത്തിയത് വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിൽ.

ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ട് പണിത ഭൂമിയിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിൻ്റെ കണ്ടെത്തൽ.

50 സെന്റ് പുറമ്പോക്കു കയ്യേറി എം.എൽ.എ മതിൽ നിർമിച്ചെന്നും ഭൂമി റജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിൻ്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് പറഞ്ഞത്.

ഈ സ്ഥലത്തിൽ മിച്ചഭൂമിയുള്ള വിവരം മറച്ചു വച്ചാണ് സ്ഥലം റജിസ്റ്റർ ചെയ്‌തിരുന്നത്. 2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് മാത്യു കുഴൽനാടൻ്റെ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം വിൽപന നടത്താനാകില്ല.

0Shares