എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വൻ വിജയം; പരീക്ഷയിലും കേരള മാതൃക; ഗ്രാമീണ സ്കൂളുകളിൽ മുഴുവൻ ഹാജർ

You are currently viewing എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ വൻ വിജയം; പരീക്ഷയിലും കേരള മാതൃക;  ഗ്രാമീണ സ്കൂളുകളിൽ മുഴുവൻ ഹാജർ

കാസർകോട്: പരിമിതികൾക്കും പരാധീനതകൾക്കുമിടയിൽ ജില്ലയിലെ ഗ്രാമീണ സ്കൂളുകളിൽ പരീക്ഷാ നടത്തിപ്പുകൾ വൻവിജയം. കോവിഡ്-19 പാശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലാണ് മുടങ്ങിപ്പോയ പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷയ്ക്ക് മുന്നോടിയായി അറ്റകുറ്റ പണികൾ മിക്ക സ്കൂളുകളിലും പൂർത്തീകരിച്ചു.

പി.ടി.എ കമ്മിറ്റികൾ, സ്റ്റുഡന്റ്സ് യൂണിയനുകൾ, എസ്.പി.സി, എൻ.എസ്.എസ്, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ക്ലാസ് മുറികൾ, ശുചിമുറികൾ എന്നിവ അണുവിമുക്തമാക്കാൻ നേതൃത്വം നൽകി.

ബേത്തൂർപാറ ഗവൺമെന്റ്ഹയർ സെക്കണ്ടറിയിൽ പരീക്ഷയെഴുതേണ്ട 127കുട്ടികളും
പരീക്ഷയെഴുതിയതായി പ്രിൻസിപ്പാൾ പി.വി ശശി ചാനൽആർ.ബിയോട് പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെയും പോലീസിന്‍റെയും ബി.ആർ.സിയുടെയും കർശന നിരീക്ഷണത്തിലാണ് കുട്ടികൾ പരീക്ഷാ ഹാളിൽ കയറിയത്. വിദ്യാർത്ഥികൾക്ക് മാസ്ക്, ഹാൻഡ് സാനിറ്റൈസർ വിതരണം നടത്തി.

ബേത്തൂർപാറയിൽ എസ്.എസ്.എൽ.സിയിൽ 89കുട്ടികളും പരീക്ഷ എഴുതിയതായി പ്രധാന അധ്യാപകൻ എൻ.എം.കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഒപ്പം പ്രാദേശിക പഠനസഹായ സമിതികൾ, കോളിക്കുണ്ട് സമിതി, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സഹകരണവും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പരീക്ഷാ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കൂട്ടായ്മയുടെ വിജയമാണ് പ്രകടമായത്.

0Shares