
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ദുരന്ത നിവാരണ നിയമത്തിൻ്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളാണ് സംസ്ഥാനം ഒഴിവാക്കി. ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യക അകലവും ഒഴിവാക്കി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് സംസ്ഥാന ഉത്തരവിറക്കിയത്.

അതേസമയം, മാസ്ക് ഉപയോഗം തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. മാസ്കും ശുചിത്വവും തുടരണമെന്നാണ് നിര്‍ദ്ദേശം. ദുരന്തനിവാരണ നിയപ്രകാരം രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. മാസ്‌ക്ക് ധരിക്കുന്നത് നിയമപ്രകാരം ബാധകമാക്കുന്ന നിബന്ധന നേരത്തേ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പക്ഷേ, മാസ്‌ക്ക് ധരിക്കുന്നതാണ് രോഗപ്രതിരോധത്തിനു നല്ലത് എന്ന സന്ദേശമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്.
