
സംസ്ഥാനത്തെയാകെ നടുക്കി കാസര്‍കോട് ജില്ലയില്‍ കൂട്ടക്കൊലപാതകം. ജില്ലയിലെ പൈവളിക കനിയാലയിലെ ഒരു കുടുംബത്തിലെ നാല് പേരെയാണ് ബന്ധുവായ ഉദയ് എന്ന യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ( തിങ്കള്‍ ) സന്ധ്യയോടെയാണ് കൊലപാതകം നടക്കുന്നത്. കൊലപാതകങ്ങള്‍ ചെയ്ത ഉദയിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

ഈ യുവാവിന്‍റെ തന്നെ അമ്മയുടെ സഹോദരിയും മൂന്ന് സഹോദരന്മാരുമാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഉദയുടെ അമ്മവന്മാരായ ബാബു, സദാശിവ, ദേവസി എന്നിവരും അമ്മായിയുമാണ് കൊല്ലപ്പെട്ടത്.
അതേസമയം ഇവര്‍ തമ്മിലുണ്ടായ വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും വിവരമുണ്ട്.
മുന്‍പേ തന്നെ ബന്ധുക്കൾ തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കൊലപാതകങ്ങള്‍ നടന്ന ശേഷം നാട്ടുകാർ ആണ് ഉദയിനെ പിടികൂടി പോലീസിനെ ഏൽപ്പിക്കുന്നത്.
