
ലോക്ക്ഡൗണിനിടയിലും കച്ചവടകൊള്ള നടത്തി വിപണി. സര്‍ജിക്കല്‍ 2 പ്ലൈ മാസ്‌ക്കിന് എട്ട് രൂപയും 3 പ്ലൈ മാസ്‌ക്കിന് 16 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്‌ട് പ്രകാരം വില നിശ്ചയ്ച്ചിട്ടുള്ളത്. ചില സ്ഥലങ്ങളിൽ മാസ്കിന് അമിത വിലയാണ് ഈടാക്കിയിട്ടുള്ളത്.

അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ കാലയളവില്‍ വിപണിയില്‍ ശക്തമായ ഇടപെടലുമായി ലീഗല്‍ മെട്രോളജി വകുപ്പ് രംഗത്തുണ്ട്. ഇതുവരെ മാസ്‌കിന് അമിതവില ഈടാക്കിയതിന് 46 കേസുകളും സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകളും എടുത്തു. 5,12500 രൂപ പിഴ ചുമത്തിയതായും സംസ്ഥാന ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.
ലോക്ക്ഡൗണിന് മുമ്പ് സിമന്റ് പാക്കറ്റിന് ഈടാക്കിയിരുന്നതിനേക്കാള്‍ അധിക വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പരിശോധന നടത്തി അധികവില ഈടാക്കിയ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി.
