എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന മേരിക്കുട്ടി; ഓർമ്മകൾ പങ്കുവെച്ച് ജയസൂര്യ

  • Post category:entertainment
  • Reading time:1 min read
You are currently viewing എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന മേരിക്കുട്ടി; ഓർമ്മകൾ പങ്കുവെച്ച് ജയസൂര്യ

ജയസൂര്യയെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ഞാൻ മേരിക്കുട്ടിക്ക് മൂന്ന് വർഷം. ഈ മൂന്നാം വാർഷികത്തിൽ സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് താരം. തന്നിലെ സ്ത്രീയെ തനിക്ക് വ്യക്തമാക്കി തന്ന കഥാപാത്രമാണ് മേരിക്കുട്ടി എന്ന് അദ്ദേഹം പറഞ്ഞു.ആദ്യം ആ കഥാപാത്രമായാണ് ഏറെ പ്രയാസപെട്ടുവെന്നും ഇത് അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം പോലും നഷ്ടമായെന്നും അദ്ദേഹം ഓർക്കുന്നു.

പിന്നീട് ജയസൂര്യ എന്ന വ്യക്തിയെ തന്നെ മേരിക്കുട്ടിക്ക് മുന്നിൽ അല്ലെങ്കിൽ താൻ കാണാത്ത ആ ആദ്യശ്യ ശക്തിക്ക് മുന്നിൽ സമർപ്പിച്ചപ്പോൾ തനിക്ക് അത് അനുഭവിക്കാനുള്ള അവസരം ലഭിച്ചുവെന്നും നടൻ പറയുന്നു.

താരത്തിന്‍റെ കുറിപ്പ് ഇങ്ങിനെ:

എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന “മേരിക്കുട്ടി”. ആദ്യത്തെ 3 ദിവസം ഇവൾ എന്നിലേക്ക് പ്രവേശിച്ചില്ല. എനിക്ക് ഇത് അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം പോലും എന്നിൽ നിന്നും ഇവൾ തകർത്തെറിഞ്ഞു.

പ്രാർത്ഥനയോടെ ജയസൂര്യ എന്ന വ്യക്തിയെ തന്നെ ഇവൾക്ക് മുന്നിൽ അല്ലെങ്കിൽ ഞാൻ കാണാത്ത ആ ആദ്യശ്യ ശക്തിക്ക് മുന്നിൽ സമർപ്പിച്ചപ്പോൾ, ആ ‘ശക്തി’ എനിക്ക് അഭിനയിക്കാനുള്ള അവസരം തന്നില്ല മറിച്ച് അനുഭവിക്കാനുള്ള അവസരം തന്നു. നിന്നെ ഇന്ന് കേരളം അറിഞ്ഞ് തുടങ്ങീട്ട് മൂന്ന് വർഷം.

0Shares