
തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കല്‍ കോളേജുള്ളത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മെഡിക്കല്‍ കോളേജിൻ്റെ എയ്ഡഡ് പദവി സംബന്ധിച്ച തീരുമാനമുണ്ടായത്.

സ്വാശ്രയ കോളേജിന് എയ്ഡഡ് പദവി നല്‍കുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടേയും ശമ്പളം അടക്കമുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ഇത് മാർകസിന് വലിയ ആശ്വാസമാകും. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തീരുമാനം വിമർശനങ്ങൾക്ക് വഴിവെച്ചു. കാന്തപുരം എ.പി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള പിണറായിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് പ്രധാന ആരോപണം.
