ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് മരണം; താജ്മഹലിന്‍റെ പിന്‍ഗേറ്റിലെ മാര്‍ബിള്‍ ഫലകങ്ങളും റെഡ് സറ്റോണുകളും തകര്‍ന്നു വീണു

  • Post category:news
  • Reading time:1 min read
You are currently viewing ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് മരണം; താജ്മഹലിന്‍റെ പിന്‍ഗേറ്റിലെ മാര്‍ബിള്‍ ഫലകങ്ങളും റെഡ് സറ്റോണുകളും തകര്‍ന്നു വീണു

കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് പേര്‍ മരിച്ചു.ശക്തമായ കാറ്റിലും മഴയിലും താജ്മഹലിനും കേടുപാടുകള്‍ സംഭവിച്ചു. താജ്മഹലിന്‍റെ പിന്‍ഗേറ്റില്‍ പതിപ്പിച്ച മാര്‍ബിള്‍ ഫലകങ്ങളും റെഡ് സ്റ്റോണുകളും തകര്‍ന്നുവീണതായാണ് വിവരം.

പരിസരത്തെ നിരവധി മരങ്ങള്‍ അതിശക്തമായ കാറ്റില്‍ നിലംപതിച്ചു. ശക്തമായകാറ്റും മഴയും ഇടിമിന്നലുമാണ് ആഗ്രയില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായത്. മണിക്കൂറില്‍ 124 കി.മീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു. തകര്‍ന്നുവീണ വീടിനുള്ളില്‍ കുടുങ്ങി ആറ് വയസ്സുകാരി മരിച്ചു.

0Shares