​ഇ. ശ്രീധരന് ചരി​ത്ര​ബോ​ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ്ര​സ്താ​വ​ന​ക​ളും തെ​ളി​യിക്കുന്നു: എ. വി​ജ​യ​രാ​ഘ​വ​ൻ

  • Post category:news
  • Reading time:1 min read
You are currently viewing ​ഇ. ശ്രീധരന് ചരി​ത്ര​ബോ​ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ്ര​സ്താ​വ​ന​ക​ളും തെ​ളി​യിക്കുന്നു: എ. വി​ജ​യ​രാ​ഘ​വ​ൻ

മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നെ​തി​രേ വി​മ​ർ​ശ​നു​വ​മാ​യി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. മു​ഖ്യ​മ​ന്ത്രി​യെ കു​റി​ച്ച് ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ബാ​ലി​ശ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ച​രി​ത്ര​ബോ​ധ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല പ്ര​സ്താ​വ​ന​ക​ളും തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

നേരത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ഇ. ​ശ്രീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ ഏ​കാ​ധി​പ​ത്യ​മാ​ണ് ന​ട​ക്കു​ന്ന​തെന്നും,അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും ശ്രീ​ധ​ര​ൻ വി​മ​ർ​ശി​ച്ചിരുന്നു . പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ഒ​രു മ​ന്ത്രി​ക്കും ഒ​ന്നും ചെ​യ്യാ​ൻ സ്വാ​ത​ന്ത്ര്യ​മി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​ത്തി​ന്‍റെ തെ​റ്റാ​യ ഉ​പ​ദേ​ശ​ങ്ങ​ളാ​ണ് പി​ണാ​റാ​യി സ്വീ​ക​രി​ക്കാ​റു​ള​ള​ത്. എ​ല്‍.​ഡി​.എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും കേ​ര​ള​ത്തി​ല്‍ വ​ന്നാ​ൽ ദു​ര​ന്ത​മാ​കു​മെ​ന്നും ശ്രീ​ധ​ര​ൻ പ​രി​ഹ​സി​ച്ചു.അതേസമയം, ഉ​മ്മ​ന്‍​ചാ​ണ്ടി​യും യു​.ഡി​.എ​ഫ് നേ​താ​ക്ക​ളും മാ​ന്യ​ന്‍​മാ​രാ​ണെ​ന്നും ശ്രീ​ധ​ര​ൻ പ​റ​ഞ്ഞിരുന്നു

0Shares