
ചട്ടഞ്ചാല്‍ / കാസർകോട്: ചട്ടഞ്ചാലില്‍ യുവ വ്യാപാരി കടയില്‍ കുഴഞ്ഞുവീണു മരിച്ചു. ചട്ടഞ്ചാല്‍ പഴയ ട്രഷറി ഓഫീസിന് സമീപത്തെ ബി.എം ട്രേഡിംഗ് കടയുടമ ബി.എം റിയാസ് എന്ന കൊവ്വല്‍ റിയാസ് (39) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി കട അടക്കാനുള്ള ഒരുക്കത്തിനിടെയാണ് റിയാസ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റിയാസ് ചട്ടഞ്ചാലിൽ നിര്‍മ്മിച്ച വീടിൻ്റെ ഗൃഹപ്രവേശനം നടന്നത് അടുത്തിടെയാണ്. അതിനിടെയാണ് ആകസ്മിക മരണം സംഭവിക്കുന്നത്.

മാഹിന്‍ ഹാജിയുടേയും അസ്‌മയുടേയും മകനാണ്. നാസിയയാണ് ഭാര്യ. ഫലാഹ്, ഹിമ, നഫീസ എന്നിവർ മക്കള്‍. ഇര്‍ഷാദ്, റിഷാന, ഫാത്തിമ, റിസ്‌വാന സഹോദരങ്ങളാണ്.
റിയാസിൻ്റെ മരണത്തെ തുടര്‍ന്ന് ചട്ടഞ്ചാല്‍ ടൗണിലെ വ്യാപാരികള്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ചു അനുശോചിച്ചു. റിയാസിൻ്റെ അപ്രതീക്ഷിത മരണത്തിൽ നാടാകെ ദുഖത്തിലായി.
