മൻസൂറിന്‍റെ കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായി കമ്മിഷണർ

  • Post category:news
  • Reading time:1 min read
You are currently viewing മൻസൂറിന്‍റെ കൊലപാതകം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായി കമ്മിഷണർ

ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്പി ഇസ്മയിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാൻകേസ് അന്വേഷിക്കുക. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായി കമ്മിഷണർ അറിയിച്ചു.

പ്രതികൾ ഒളിവിലാണെന്നും കസ്റ്റഡിയില്ലെന്നും കമ്മിഷണർ പറഞ്ഞു. കേസിന്‍റെ ഗതി തിരിച്ചുവിടുന്ന തരത്തിൽ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും കമ്മിഷണർ അഭ്യർത്ഥിച്ചു. ഏപ്രിൽ ആറാം തീയതി രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്.

ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൻസൂറിന്‍റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

0Shares