
ഉദ്യാവർ / കാസർകോട്: മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയോട് യുവാവിൻ്റെ ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്.

കുട്ടിയോടുള്ള ക്രൂരതയുടെ ദൃശ്യം പുറത്തുവന്നത്തിനു പിന്നാലെയാണ് മഞ്ചേശ്വരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് ഏറെക്കാലമായി മാനസിക അസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറഞ്ഞു. അത്ഭുതകരമായാണ് പെൺകുട്ടി രക്ഷപ്പെട്ടത്. പരിക്കേറ്റ കുട്ടി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ചികിത്സ തേടിയത്. കുട്ടികളോട് ക്രൂരത ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
