പാലായിൽ മാണി സി. കാപ്പൻ ബി.ജെ.പിയുമായി വോട്ട് ക‍ച്ചവടം നടത്തി; ആരോപണവുമായി ജോസ് കെ. മാണി

  • Post category:news
  • Reading time:1 min read
You are currently viewing പാലായിൽ മാണി സി. കാപ്പൻ ബി.ജെ.പിയുമായി വോട്ട് ക‍ച്ചവടം നടത്തി; ആരോപണവുമായി  ജോസ് കെ. മാണി

പാലായിൽ മാണി സി. കാപ്പൻ ബി.ജെ.പിയുമായി വോട്ട് ക‍ച്ചവടം നടത്തിയെന്നും ജോസ് കെ. മാണി. പ്രതിപക്ഷം വ്യക്തിഹത്യയാണ് നടത്തിയതെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസിന്‍റെ രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു. അതോടൊപ്പം യു.ഡി.എഫിന്‍റെ സ്വാധീന മേഖലകൾ പിടിച്ചെടുത്തതായും ജോസ് അവകാശപ്പെട്ടു.

പാലായിലും സംസ്ഥാനത്തും ഇടതു പക്ഷ ജനാതിപത്യ മുന്നണി ഒറ്റകെട്ടായി പ്രവർത്തിച്ചുവെന്നും മന്ത്രി സ്ഥാനത്തിന്‍റെ കാര്യം പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്നും ജോസ് കെ. മാണി പറഞ്ഞു. അതേസമയം ബാലകൃഷ്ണ പിള്ളയുടെ മരണം കേരള രാഷ്ട്രീയത്തിലെ വലിയ നഷ്ടമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.

0Shares