
മലയാളത്തില്‍ ഇന്നും നിത്യ യൗവനമായി ഒരേ ഒരു നടനേയുള്ളൂ, അത് നമ്മടെ മമ്മൂക്കയാണ്. ഇന്നും മധുര പതിനാറ്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന താരം. ഇന്ന് മമ്മൂട്ടിയുടെ 69ാം പിറന്നാള്‍. ആസംശകളുടെ പൊടിപൂരമാണ് സോഷ്യല്‍മീഡിയകളില്‍.
എന്‍റെ സ്വന്തം ഇച്ചാക്കയ്ക്ക് ഒരായിരം ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ദൈവം അനുഗ്രഹിക്കട്ടെയെന്നും മനസ്സ് നിറയെ സ്‌നേഹമാണെന്നും മോഹന്‍ലാല്‍ കുറിച്ചു. ചലച്ചിത്ര താരങ്ങളെല്ലാം മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് ആശംസകള്‍ അറിയിച്ചു.
യുവതലമുറയുടെ എപ്പോഴെത്തെയും ഹീറോ ആണെന്ന് പലരും കുറിച്ചു. ലോക്ഡൗണ്‍ സമയത്ത് മമ്മൂക്ക ഷെയര്‍ ചെയ്ത ഫോട്ടോ വൈറലായിരുന്നു. ഈ വയസ്സിലും ശരീരവും സൗന്ദര്യവും ഒടഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുന്ന ഈ മനുഷ്യനെ ഒരു നിമിഷം ആരായാലും നോക്കിനിന്നു പോകും.
