
ലോക്ക്ഡൗൺ കാലഘട്ടത്തിൽ മുടിയും താടിയും നീട്ടിയ ഒരു ഗെറ്റപ്പിലാണ് മമ്മൂട്ടിയെ ആരാധകർ കണ്ടിരുന്നത്. ആ ലുക്കിലുള്ള ഫോട്ടോസെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വത്തിലും ആ ഒരു ലുക്കിലാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
മമ്മൂക്കയുടെ ജന്മദിനത്തിൽ ഭീഷ്മപർവ്വത്തിന്‍റെ മാസ്സ് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ മുടിയും വെട്ടി താടിയും വെട്ടി മറ്റൊരു ലുക്കിൽ ആരാധകർക്ക് മുൻപിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുഴു എന്ന പുതിയ ചിത്രത്തിനായുള്ള ലുക്കാണിത്.

ഒരു വിവാഹച്ചടങ്ങിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങിലും പങ്കെടുക്കുവാനെത്തിയ മമ്മൂക്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘പുഴു’ എന്ന ചിത്രത്തില്‍ മമ്മൂട്ടി പത്തിന് ജോയിന്‍ ചെയ്യും. പാര്‍വതി തിരുവോത്തും ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്.
ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. എസ്. ജോര്‍ജ്ജ് നിര്‍മ്മാണവും ദുല്‍ഖര്‍ സല്‍മാന്‍ വിതരണവും. കഥയുടെ സസ്‌പെന്‍സ് ഉള്ളതുകൊണ്ട് ഇതില്‍ കൂടുതല്‍ ഈ ചിത്രത്തെപ്പറ്റി വെളിപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്.
