
മാസ്സ് പോലീസ് വേഷത്തിൽ മലയാള സിനിമയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മമ്മൂക്കയുടെ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും അണിയറയില്‍ ഒരുങ്ങുന്നത്. മലയാള സിനിമയിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്.

മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ നിന്നും നിരവധി പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുഗ് കന്നഡ എന്നീ ഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങും.
സിനിമയുടെ ചിത്രീകരണം ജൂലായിൽ മാസത്തിൽ ആരംഭിക്കും. ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടും.
