ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു; ജൂഡ് ആന്റണി വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

  • Post category:entertainment
  • Reading time:1 min read
You are currently viewing ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു; ജൂഡ് ആന്റണി വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി

ജൂഡ് ആന്റണി ഒരുക്കിയ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയുടെ ടീസര്‍ ലോഞ്ചിനിടെ നടത്തിയ പ്രസം​ഗത്തിൽ മമ്മൂട്ടി നടത്തിയ പ്രസ്താവന വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദംപ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം:

പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.

0Shares