ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം; ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച്‌ മാലദ്വീപ് പ്രസിഡണ്ട്, ടൂറിസത്തെ ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു

  • Post category:national / news
  • Reading time:1 min read
You are currently viewing ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണം; ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച്‌ മാലദ്വീപ് പ്രസിഡണ്ട്, ടൂറിസത്തെ ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യവുമായി മാലദ്വീപ് പ്രസിഡണ്ട് മൊഹമ്മദ് മൊയ്‌സ് വീണ്ടും. മാര്‍ച്ച്‌ 15നകം മാലദ്വീപില്‍ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡണ്ടിൻ്റെയും സര്‍ക്കാരിൻ്റെയും ആവശ്യം. സര്‍ക്കാരിൻ്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിൽ ഉള്ളത്.

ഇന്ത്യൻ സൈന്യത്തിന് മാലദ്വീപില്‍ തുടരാനാവില്ല. ഇത് പ്രസിഡണ്ട് മൊഹമ്മദ് മോയ്‌സ്‌വിൻ്റെയും സര്‍ക്കാരിൻ്റെയും നയമാണ്.

മാലദ്വീപ് പ്രസിഡണ്ട് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ടൂറിസത്തെ ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡണ്ട് മൊഹമ്മദ് മോയ്‌സ്‌ ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട ചൈനാ സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പില്‍ ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മൊഹമ്മദ് മോയ്‌സ്‌ അധികാരത്തില്‍ എത്തിയത്.

0Shares